ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പുതുതായി ചുമതലയെടുത്ത മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് വീട് തകർക്കാൻ ഉത്തരവിട്ടത്. ബി.ജെ.പി പ്രവർത്തകൻ ദേവേന്ദ്ര ഠാക്കൂറിനെ ആക്രമിച്ചുവെന്ന് സംശയിക്കുന്ന ഫറൂഖിന്റെ വീടാണ് മുഖ്യമന്ത്രിയുടെ ഉത്തരവിലൂടെ തകർത്തത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഡിസംബർ മൂന്നിന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചുവെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സംഭവം. ഫറൂഖ് റെയിൻ ബി.ജെ.പി പ്രവർത്തകന്റെ കൈവെട്ടിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് അസ്‍ലം, ഷാറൂഖ്, ബിലാൽ, സമീർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് ഫറൂഖിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടത്. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം മോഹൻ യാദവിന്റെ ആദ്യ ഉത്തരവാണ് ഇത്. 230 അംഗ നിയമസഭയിൽ 163 സീറ്റ് നേടിയാണ് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയത്.

Tags:    
News Summary - Bulldozer action on house of man who attacked BJP worker in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.