Posted On
date_range Updated On
date_range കാളകൾക്കും എരുമകൾക്കും സ്ത്രീകൾക്കും ഞാൻ വരുന്നത് വരെ ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല -യോഗി
ലഖ്നൗ: ഞാൻ അധികാരത്തിലെത്തുന്നതുവരെ പശുക്കളും കാളകളും സ്ത്രീകളും സുരക്ഷിതരായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം നടക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാമ്പയിനിനായി ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി വക്താക്കളെ അഭിസംബോധന ചെയ്യവേയാണ് യോഗിയുടെ പരാമർശം.
''മുമ്പ് നമ്മുടെ പെൺമക്കളും സഹോദരിമാരും അരക്ഷിതരായിരുന്നു. എന്തിന് പടിഞ്ഞാറൻ യു.പിയിലൂടെ പോകുന്ന ഒരു കാളവണ്ടിക്കാരനോ, കാളകളോ എരുമകളോ പോലും സുരക്ഷിതരായിരുന്നില്ല''
''ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. കാളകൾ, എരുമകൾ, സ്ത്രീകൾ എന്നിവരെയൊന്നും ആരും കൊണ്ടുപോകുന്നില്ല. മുമ്പ് യു.പി ഇരുട്ടിന്‍റെ പര്യായമായിരുന്നു. ഏതൊരു പരിഷ്കൃത മനുഷ്യനും യു.പിയിലെ തെരുവുകളിലൂടെ നടക്കാൻ ഭയമായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല'' -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.