കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ: തീവ്രവാദി കൊല്ലപ്പെട്ടു; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദ സംഘടന അല്‍ ബദറിലെ അംഗം മുസാഫര്‍ അഹമ്മദ് നായിക് കൊല്ലപ്പെട്ടു. രാവിലെ ജമ്മു കശ്മീരില്‍ ബുദ്ഗാം ജില്ലയിലെ മച്ചു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട മുസാഫര്‍ അഹമ്മദ് നേരത്തെ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡറായിരുന്നു.

രഹസ്യ സന്ദേശത്തെ തുടർന്ന് സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തീവ്രവാദികൾക്കായി തിരച്ചിൽ നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മുസാഫര്‍ അഹമ്മദിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾക്കായി സംയുക്ത സേന തിരച്ചിൽ ഊർജിതപ്പെടുത്തി.
 

 

Tags:    
News Summary - Budgam: Al-Badr Terrorist Muzzafar Ahmed Killed in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.