കൊൽക്കത്ത: മൂന്നു വർഷത്തോളം പൊതുവേദിയിൽനിന്ന് വിട്ടുനിന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണസ്ഥലത്തെത്തി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഇടതുമുന്നണി റാലിക്കാണ് അദ്ദേഹം എത്തിയത്.
ആരോഗ്യപരമായ കാരണങ്ങളാൽ കാറിൽനിന്ന് പുറത്തിറങ്ങിയില്ല. അദ്ദേഹത്തിെൻറ ഭാര്യ മീര ഭട്ടാചാര്യ മുഴുസമയവും റാലിയുടെ ഭാഗമായി. ബുദ്ധദേവ് റാലിക്കെത്തിയ വിവരം ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് അണികളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.