ചണ്ഡീഗഡ് : ഹരിയാന അംബാലയിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് ഹർബിലാസ് സിംഗ് റജ്ജുമജ്ര അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കാറിൽ യാത്ര ചെയ്യവേ നരൈൻഗഡിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
റജ്ജുമജ്ര രണ്ട് സുഹൃത്തുക്കളോടൊപ്പം കാറിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ റജ്ജുമജ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റജ്ജുമജ്രയുടെ ഒരു സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നാരായൺഗഡ് എസ്.എച്ച്.ഒ ലളിത് കുമാർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായി അംബാല പൊലീസ് സൂപ്രണ്ട് എസ്.എസ് ബോറിയ പറഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ബി.എസ്.പി നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നരൈൻഗഡിൽ നിന്ന് റജ്ജുമജ്ര പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.