വിശ്വാസവോ​ട്ടെടുപ്പ്​: ബി.എസ്.പി അംഗങ്ങള്‍ ഗെലോട്ട്​ സർക്കാറിനെതിരെ വോ​ട്ട്​ ​െചയ്യണമെന്ന്​ മായാവതി

ജയപൂർ: രാജസ്ഥാനിൽ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ബി.എസ്​.പി എം.എൽ.എമാർ ഗെലോട്ട്​ സർക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് പാർട്ടി അധ്യക്ഷ മായാവതി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്പിയുടെ ആറ് എം.എല്‍.എമാരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗെലോട്ട്​ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പാർട്ടി ബി.എസ്.പി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ബി.എസ്.പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിച്ചതാണെന്നും അശോക്​ ഗെലോട്ടിനെ പാഠം പഠിപ്പിക്കുമെന്നും മായാവതി പ്രതികരിച്ചിരുന്നു.

ബി.എസ്​.പി അംഗങ്ങൾ കോണ്‍ഗ്രസില്‍ ലയിച്ചത് താൽകാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.

അതേസമയം, വിമത എം.എൽ.എമാർ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി സമര്‍പ്പിച്ച ഹരജി ഇന്ന് രാജസ്ഥാന്‍ ഹൈകോടതിയുടെ പരിഗണിക്കും. സമാനമായ ഹരജി ബി.എസ്​.പിയും സമര്‍പ്പിച്ചിട്ടിണ്ട്.

ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗെലോട്ട്​ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.