അഗർത്തല: ബി.എസ്.എഫ് ജവാൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിെച്ചന്ന് ആരോപിച്ച് ഗ്രാമീണർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ദക്ഷിണ ത്രിപുരയിലെ അതിർത്തിപ്രദേശമായ ഭാംഗമുറയിൽ സംഘർഷം.
സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പീഡനശ്രമം നേരിട്ട യുവതിയും മറ്റ് രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. കാലിക്കടത്ത് സംഘത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ബി.എസ്.എഫ് ആരോപിച്ചു. എന്നാൽ, റബർ ടാപ്പിങ് തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ബി.എസ്.എഫ് ജവാൻ ശ്രമിച്ചെന്നും ഗ്രാമീണർ ഒാടിക്കൂടിയപ്പോൾ യുവതിക്കും ആൾക്കൂട്ടത്തിനും നേരെ വെടിവെക്കുകയായിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ ഗ്രാമീണർ പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും സംഭവത്തിെൻറ വിശദാംശങ്ങൾ തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബി.എസ്.എഫ് തലവൻ കെ.കെ. ശർമയിൽനിന്ന് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ച ദക്ഷിണ ത്രിപുരയിൽ സി.പി.എം ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.