ന്യൂഡൽഹി: അമർനാഥ് യാത്രക്ക് മുന്നോടിയായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ജമ്മു കാശ്മീരിലേക്ക് എത്താൻ സൈനികർക്ക് വേണ്ടി വന്നത് 3 ദിവസം. 72 മണിക്കൂർ വൈകിയാണ് ട്രെയിൻ ഓടിയത്. ഇതിനെതിരെ വിമർശനവുമായി ബി.എസ്.എഫ് രംഗത്തെത്തിയിരിക്കുകയാണ്. വൃത്തിഹീനവും ജീർണിച്ചതുമായ കോച്ചുകളാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ജൂൺ 6 ന് ത്രിപുരയിലെ ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ എത്തിയത് ജൂൺ 9 ന് വൈകുന്നേരം 6:30 ന്. എം.എച്ച്.എയുടെ നിർദ്ദേശപ്രകാരം 2025 ജൂൺ 12 നകം മുഴുവൻ ബറ്റാലിയനെയും ഉൾപ്പെടുത്തി വിന്യസിക്കേണ്ടതായിരുന്നു. ത്രിപുര, ഗുവാഹത്തി, മിസോറാം, കാച്ചർ എന്നിവയുൾപ്പെടെ വിവിധ വടക്കുകിഴക്കൻ സ്ഥലങ്ങളിൽ നിന്നുള്ള 13 കമ്പനികളുടെ ഏകദേശം 1,300 ഉദ്യോഗസ്ഥരെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
ഈ പ്രശ്നം പരിഹരിച്ചതായി റെയിൽവേ ആരോപണങ്ങളോട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോകളിൽ കാണുന്ന മോശം കോച്ചുകൾ കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കായി ഉദ്ദേശിച്ചിട്ടുള്ളവയാണെന്നും ഉദ്യോഗസ്ഥർ കോച്ചുകളിൽ തെറ്റി കയറ്റിയതാണെന്നും റെയിൽവേ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ അമർനാഥ് യാത്രക്കായി ഏറ്റവും കൂടുതൽ കമ്പനികളെ വിന്യസിച്ചിരിക്കുകയാണ് ബി.എസ്.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.