അതിർത്തി സേന പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ചിട്ടു

ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്ന് ചരക്ക് കൈമാറ്റം ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക്കിസ്താൻ ഡ്രോണിനെ വെടിവെച്ചിട്ടതായി അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) വക്താവ് അറിയിച്ചു. അമൃത്സർ ജില്ലയിൽ ഭൈനി രാജ്പുത്താന ഗ്രാമത്തിലാണ് സംഭവം. രണ്ട് കിലോയോളം മയക്കുമരുന്ന് നിറച്ച ഡ്രോൺ അതിർത്തി രക്ഷാ സേന തടയുകയായിരുന്നു.

ഡ്രോണിൽ ഇരുമ്പ് വളയം ഘടിപ്പിച്ചാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഡ്രോൺ വയലിലോ മറ്റോ വീഴുമ്പോൾ മയക്കുമരുന്ന് കടത്തുന്നവർക്ക് എളുപ്പം ചരക്ക് കണ്ടെത്താനായി ഓൺ ചെയ്തു വെച്ച  ഒരു ചെറിയ ടോർച്ചും കൂടെയുണ്ട്.

മെയ് 19 ന് ശേഷം പഞ്ചാബ് അതിർത്തിയിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഡ്രോണാണിത്. 

Tags:    
News Summary - BSF intercepts fifth Pakistani drone in four days along International Border in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.