രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റം; പാക് പൗരനെ അതിർത്തി രക്ഷാസേന പിടികൂടി

ശ്രീകരൺപൂർ: രാജസ്ഥാൻ അതിർത്തി വഴി പാകിസ്താൻ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം അതിർത്തി രക്ഷാസേന തകർത്തു. രാജസ്ഥാനിലെ ശ്രീകരൺപൂരിലാണ് സംഭവം.

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ സേന കസ്റ്റഡിയിലെടുത്തു. ബഹവൽ നഗർ ജില്ലക്കാരനായ സഫ്ദർ ഹുസൈൻ (39) ആണ് പിടിയിലായത്. മുന്നറിയിപ്പ് അവഗണിച്ച ഇയാളുടെ അരക്ക് താഴെ സേന വെടിവെച്ചിരുന്നു. വിശദ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പാക് സൈന്യത്തിന് കൈമാറി.

കഴിഞ്ഞ ദിവസം പാക് പ്രദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വന്ന ഡ്രോൺ അതിർത്തിരക്ഷാസേന വെടിവെച്ചിട്ടിരുന്നു. ഇന്ത്യ-പാക് അതിർത്തിയുള്ള അമൃത്സറിലെ ദോക് അതിർത്തി പോസ്റ്റിലായിരുന്നു സംഭവം. 

Tags:    
News Summary - BSF foils Pak intrusion bid on Rajasthan border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.