Posted On
date_range Updated On
date_range വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നു; അതിര്‍ത്തി കടന്നെത്തിയ 15കാരന്‍ പിടിയില്‍
അഹമ്മദാബാദ്: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിയായ കൗമാരക്കാരനെ പിടികൂടി. 15കാരനായ ബാലനെ ബി.എസ്.എഫ് ആണ് പിടികൂടിയത്.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് 15കാരന്‍ ഇന്ത്യയിലെത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലാണ് താമസം.
പ്രാഥമിക ചോദ്യം ചെയ്യലില്‍, വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മെഡിക്കല്‍ പരിശോധനകള്‍ക്കും ശേഷം 15കാരനെ പൊലീസിന് കൈമാറും.
ഏപ്രിലില്‍ അതിര്‍ത്തി കടന്നെത്തിയ എട്ടുവയസ്സുകാരനെ പാകിസ്താനിലേക്ക് തിരികെ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.