പ്രധാനമന്ത്രി മോദിയെ റിപ്പബ്ലിക് ദിനാശംസ അറിയിച്ച് ബ്രൂണെ സുൽത്താൻ

ബ്രൂണെ സുൽത്താൻ ഹാജി ഹസനാൽ ബോൾകിയ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ റിപ്പബ്ലിക് ദിനത്തിൽ നിങ്ങൾക്കും റിപ്പബ്ലിക് ഓഫ് ഇന്ത്യാ ഗവൺമെന്റിനും ജനങ്ങൾക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അയക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്" -ബ്രൂണെ സുൽത്താൻ അറിയിച്ചു.

ബ്രൂണെ ദാറുസ്സലാമും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും പരസ്പരം പ്രയോജനകരമായ സഹകരണത്തെക്കുറിച്ചും സുൽത്താൻ ഊന്നിപ്പറഞ്ഞു. “ഞങ്ങളുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” -ബ്രൂണെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Brunei's Sultan extends Republic Day wishes to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.