Posted On
date_range Updated On
date_range ഇരുപത്തിരണ്ടുകാരിയെ ബലാൽസംഗം ചെയ്ത സഹോദരങ്ങൾ പിടിയിൽ
ന്യൂഡൽഹി: ഇരുപത്തിരണ്ടുകാരിയെ നാലു ദിവസം തടവിലാക്കി ബലാൽസംഗം ചെയ്ത സഹോദരങ്ങൾ പിടിയിൽ. സംഭവത്തിൽ ന്യൂഡൽഹി അമ ർ കോളനിയിൽനിന്നുള്ള സഹോദരങ്ങളായ ശത്രുന്ദ, ഭരത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളോട് പിണങ്ങിയാണ് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനിയായ യുവതി ജൂൺ 16ന് ഡൽഹിയിലെത്തുന്നത്. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം തങ്ങി പിറ്റേന്ന് ലജ്പത് നഗറിൽ ജോലി അന്വേഷിച്ച് ഇറങ്ങി. ഒരു ചായക്കടയിൽ ജോലിക്ക് കയറുകയും ചെയ്തു. എന്നാൽ അന്നുതന്നെ കടക്കാരന്‍റെ മക്കൾ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കുകയായിരുന്നു.
യുവതിയെ സഹോദരങ്ങൾ നാലു ദിവസം വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട യുവതി അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.