വിവാഹപ്രായം ഉയർത്തിയത്​ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം -ബൃന്ദ കാരാട്ട്

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തിയതിനെ അംഗീകരിക്കാനവില്ലെന്ന്​ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിവാഹം പ്രായം ഉയർത്തിയത് പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

18 വയസ്സുള്ള പെൺകുട്ടി മുതിർന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവർക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാൻ തീരുമാനിക്കുകയാണ് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കിൽ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കിൽ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിർന്ന സ്ത്രീയുടെ വിവാഹത്തെയാണ് സർക്കാർ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്. ഇന്ന് നമ്മൾ വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുന്നു. എന്നാൽ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു.

പെൺകുട്ടികൾക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21-ാം വയസ്സിലാണ് പെൺകുട്ടി സമ്പൂർണ ആരോഗ്യവതിയാകുന്നത് എന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. പ്രായത്തിൽ സമത്വം കൊണ്ടുവരുന്നു എന്നാണ് സർക്കാർ പറയുന്നത്. എന്തു കൊണ്ട് പ്രായപൂർത്തിയാകുമ്പോൾ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മിഷൻ നേരത്തെ ശിപാർശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തിൽ വ്യക്തമായ അജണ്ടകളുണ്ടെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്നതിന് പകരം സ്ത്രീകൾക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സർക്കാർ നേതൃത്വം നടത്തേണ്ടതെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു. സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്താനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്​ലിം ലീഗും രംഗത്തെത്തി. മുസ്​ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് ഇരു സഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നല്‍കി. ബില്ല് നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനം തുടരുകയാണ്.

Tags:    
News Summary - brinda karat against new age law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.