ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ വോട്ടെടുപ്പ് മന്ദഗതിയിൽ

മുംബൈ: ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി)ലെ 227 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2275 സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 50,30,361 പുരുഷന്മാർ, 49,49,749 സ്ത്രീകൾ, 381 ഭിന്നലിംഗക്കാർ അടക്കം 91,80,491 പേർക്ക് വോട്ടവകാശമുണ്ട്. 2007ൽ 42 ശതമാനവും 2012ൽ 45 ശതമാനവുമായിരുന്നു തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം.

ശിവസേന, എൻ.സി.പി, ബി.ജെ.പി, കോൺഗ്രസ്, ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന പാർട്ടികൾ. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ശിവസേനക്ക് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ്.

ആർ.എസ്.എസ് ദേശീയ അധ്യക്ഷൻ മോഹൻ ഭഗവത്, കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി, ബി.ജെ.പി നേതാവ് പുനം മഹാജൻ, ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി, അനുഷ്ക ശർമ, രേഖ, പൂനം ബജ് വ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 20 വർഷമായി ശിവസേന-ബി.ജെ.പി സഖ്യമാണ് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്.

 

Tags:    
News Summary - Brihanmumbai Municipal Corporation Election 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.