ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്ലമെന്റേറിയന് കൗണ്‍സില്‍ സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയില്‍ മലങ്കര മെത്രാപ്പൊലീത്ത ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയനുമായി സാദിഖലി ശിഹാബ്
തങ്ങള്‍ സൗഹൃദം പങ്കുവെക്കുന്നു
ന്യൂഡല്‍ഹി: ബന്ധങ്ങളുടെ പാലം പണിത് വൈവിധ്യങ്ങളെ ആഘോഷിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഡല്‍ഹിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ പാര്ലമെന്റേറിയന് കൗണ്‍സില്‍ ക്രിസ്മസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. .
നമ്മെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ശക്തമാക്കുന്ന കൂടിച്ചേരലുകള്‍ ആശാവഹമാണെന്നും ഒരുമയുടെയും പരസ്പര ബഹുമാനത്തിന്റെയും ആത്മാവിനെ പരിപോഷിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായതില്‍ ആത്മാർഥമായി സന്തോഷിക്കുന്നതായും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലങ്കര മെത്രാപ്പൊലീത്ത ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്രിസ്മസ് സന്ദേശം നല്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേരളത്തിൽനിന്നുള്ള എം.പിമാരടക്കം ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.