ബിഹാറിൽ പാലം തകർന്ന് വീണ് മൂന്ന് പേർ ഒഴുകിപ്പോയി (വിഡിയോ)

അറാരിയ: ബിഹാറിലെ വെള്ളപ്പൊക്കത്തിന്‍റെ ഭയാനകത വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ആൾക്കൂട്ടം നോക്കിനിൽക്കെ മുന്നുപേർ പാലം തകർന്ന ഒലിച്ചുപോയതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പട്നയിൽ നിന്നും മുന്നൂറോളം കിലോമീറ്റർ അകലെ അറാരിയയിലാണ് സംഭവമുണ്ടായത്. പാലത്തിന് മുകളിലൂടെ ഓടിവന്നുകൊണ്ടിരിക്കെ രക്ഷപ്പെടുന്നതിന് സെക്കന്‍റുകൾക്ക് മുൻപാണ് പുരുഷനും സ്ത്രീയും പെൺകുട്ടിയുമടങ്ങുന്ന കുടുംബം പാലം തകർന്ന്, അവശിഷ്ടങ്ങൾക്കൊപ്പം ഒലിച്ചുപോയത്. 

ബിഹാറിൽ ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അറാരിയ ജില്ലയിൽ മാത്രം 30 പേരാണ് ഇതുവരെ മരിച്ചത്. ദുരന്ത നിവാരണ സേനയും ആർമിയുടെ സംഘങ്ങളും രക്ഷാപ്രവർത്തനത്തിന് നടത്തിക്കൊണ്ടിരിക്കുകയാണ്. 

ബിഹാറിലെ 17 ജില്ലകളിലായി ഒരുകോടി എട്ട് ലക്ഷം ജനങ്ങൾ വെള്ളപ്പൊക്കത്തിന്‍റെ ദുരിതങ്ങൾ അനുഭവിക്കുകയാണ്. പട്ന, ഗയ, ഭഗൽപുർ, പൂർണിയ ജില്ലകളിൽ ഞായറാഴ്ചയും ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

Full View
Tags:    
News Summary - Bridge Collapses Due to Flood Claims Three Lives in Araria, Bihar- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.