Posted On
date_range Updated On
date_range വിവാഹത്തിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചു; പകരം ഇളയ സഹോദരി വധുവായി, ചടങ്ങ് കഴിയുന്നതുവരെ മൃതദേഹം സ്റ്റോറേജിൽ സൂക്ഷിച്ചു
വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം അവൾക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയുടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സുഭാഷ്‌നഗർ ഏരിയയിലെ ഭാവ്‌നഗറിലെ വിവാഹ ചടങ്ങുകൾക്കിടയിലാണ് സംഭവം.
ചടങ്ങുകൾ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ്, അവളുടെ സഹോദരിയെ വരന് വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. ചടങ്ങ് കഴിയുന്നതുവരെ വധുവിെൻറ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.