Posted On
date_range Updated On
date_range ബ്രിക്സ് വേദിയിലെ മണല്‍ശില്‍പങ്ങള്‍ ശ്രദ്ധേയമായി
പനാജി: ബ്രിക്സ് ഉച്ചകോടി വേദിയായ താജ് എക്സോട്ടിക്കയുടെ ലോബിയിലെ മണല്‍ശില്‍പങ്ങള്‍ അംഗരാജ്യ തലവന്മാര്‍ക്ക് കൗതുകമായി. ബ്രസീലിലെ ക്രൈസ്റ്റ് റെഡീമര്‍ പ്രതിമ, റഷ്യയിലെ സെന്‍റ് ബേസില്‍ കത്തീഡ്രല്‍, ഇന്ത്യയുടെ താജ്മഹല്‍, ചൈനയുടെ വന്‍മതില്‍, ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയുടെ പ്രതിമ എന്നിയാണ് പ്രശസ്ത മണല്‍ ശില്‍പിയും പദ്മശ്രീ ജേതാവായ സുദര്‍ശന്‍ പട്നായിക് മണ്ണില്‍ തീര്‍ത്തത്. മണല്‍ശില്‍പങ്ങള്‍ക്ക് മുന്നിലത്തെിയ നേതാക്കള്‍ 10 മിനിറ്റോളം ചെലവഴിച്ചശേഷം, അതിന് മുന്നില്‍വെച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. സ്മാരകങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതര നേതാക്കളെ ഉണര്‍ത്തി. അംഗരാജ്യങ്ങളില്‍നിന്ന് വരുത്തിയ മണലിലാണ് സ്മാരകങ്ങള്‍ നിര്‍മിച്ചത്. ആകെ 50 ടണ്‍ മണല്‍ ഉപയോഗിച്ചതായും സുദര്‍ശന്‍ പട്നായിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.