Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി ബ്രിസീൽ പ്രസിഡൻറ് എത്തും
ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രിസീൽ പ്രസിഡൻറ് ജെയർ ബോൾസൊനാരോ റിപ്പബ് ലിക് ദിനത്തിൽ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡൻറ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത്.
ബ്രസീൽ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണയായി. വ്യാപാര -കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി പരിപാലനം, കൊയ്ത്ത്-നടീൽ സാങ്കേതികത, ബയോഇന്ധനം എന്നിവയിൽ ബ്രസീലിെൻറ സഹകരണം ഉറപ്പുവരുത്തിയതായി മോദി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.