ന്യൂഡൽഹി: ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങൾ വില കുറഞ്ഞ കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിലക്കുറവും പാർശ്വഫലങ്ങൾ കുറവായതുമാണ് ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യുട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിന് ആവശ്യകത വർധിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം താരതമ്യേന കുറവാണ്.
നിലവിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡൊമനിക്കൻ റിപബ്ലിക്കൻ പ്രധാനമന്ത്രി റൂസേവെൽക്ക് ഷെറിറ്റ് വാക്സിൻ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ബ്രസീലിന് 20 ലക്ഷവും ബൊളീവിയക്ക് 50 ലക്ഷവും വാക്സിനുകൾ ഇന്ത്യ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.