Posted On
date_range Updated On
date_range യു.പിയില്‍ അംബേദ്ക്കർ പ്രതിമ നശിപ്പിച്ചു
ലക്നോ: യു.പിയില്‍ അംബേദ്ക്കർ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം. പിന്നീട് കേടുപാടുകള്‍ തീര്‍ത്ത്് പ്രതിമ പുനഃസ്ഥാപിച്ചു.
കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധര്‍ അംബ്ദേക്കര്‍ പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കയ്യും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണരാണ് പ്രതിമ നശിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അടുത്ത പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ ദിനേശ് ചന്ദ്ര പാഥക്ക് വ്യക്തമാക്കി. എങ്കിലും മുന്‍കരുതലായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മുന്‍പും അംബ്ദേക്കര്‍ പ്രതിമക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.