തെലങ്കാനയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരൻ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പിതാവിന്‍റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിയെ നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്.  കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ വസ്ത്രങ്ങൾ കടിച്ചുപറിച്ച് അവനെ പൂർണമായും കീഴ്പ്പെടുത്തുകയായിരുന്നു. നായ്ക്കൾ കുട്ടിയെ കടിച്ച് പിടിച്ച് മറ്റൊരു ഭാഗത്തേക്ക് വലിച്ചിഴക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഉദ്യോഗസ്ഥർ സ്ഥരീകരിച്ചു.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ തെരുവ് നായ്ക്കളുടെ ആക്രമണം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്. നേരത്തെ ഗുജറാത്തിലെ സൂറത്തിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് അന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

Tags:    
News Summary - Boy, 5, Dies In Stray Dogs' Attack In Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.