യു.പിയിൽ വീണ്ടും നരബലി; 10 വയസ്സുകാരനെ കഴുത്തറുത്ത്​ കൊന്നു, മൂന്നുപേർ അറസ്റ്റിൽ

ഉത്തർ പ്രദേിൽ വീണ്ടും നരബലിയെന്ന്​ സംശയിക്കുന്ന കൊലപാതകം. 10 വയസ്സുള്ള ബാലന്‍റെ മൃതദേഹം കഴുത്തറുത്ത നിലയിൽ വയലിൽ കണ്ടെത്തി. നരബലി നടത്താൻ ആഭിചാര ക്രിയ ചെയ്യുന്നവർ ആവശ്യപ്പെട്ടതിനെത്തുടർന്ന് 10 വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഞായറാഴ്ച പറഞ്ഞു.

പർസ ഗ്രാമവാസിയായ കൃഷ്ണ വർമ്മയുടെ മകൻ വിവേകിനെ വ്യാഴാഴ്ച രാത്രി കാണാതായതായി പൊലീസ് സൂപ്രണ്ട് പ്രശാന്ത് വർമ പറഞ്ഞു. അന്നുരാത്രി തന്നെ വയലിൽ നിന്ന് കഴുത്തറുത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടെന്നും ചികിത്സ ഫലം കാണാതെ വന്നതോടെ അനൂപ് ഗ്രാമത്തിനടുത്തുള്ള ഒരു മന്ത്രവാദിയെ സമീപിച്ചതായും പൊലീസ് പറഞ്ഞു.

മന്ത്രവാദി അനൂപിനെ നരബലി നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്ന് വിവേകിന്റെ അമ്മാവൻ ചിന്താറാമും ചേർന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന്​ പൊലീസ് പറഞ്ഞു. പ്രതികളായ അനൂപ്, ചിന്താറാം, മന്ത്രവാദി എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.