Posted On
date_range Updated On
date_range കോൺഗ്രസിന്റെ നാശത്തിന് സഹോദരങ്ങൾ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി
കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങൾ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് കോൺഗ്രസ് ഒരു ഭാരമായി മാറാൻ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും യോഗി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ താഴെയിറക്കാൻ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.