അതിർത്തി സന്ദർശനത്തിനിടെ ചൈനീസ്​ സൈനികരെ അഭിവാദ്യം ചെയ്​ത്​ പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ചൈന അതിർത്തി സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ചൈനീസ്​ സൈനികരെയും അഭിവാദ്യം ചെയ്തു. അതിർത്തി പ്രദേശമായ നാഥു ലാ ഏരിയ സന്ദർശനത്തിനിടെയാണ്​ അതിർത്തിക്കപ്പുറം നിൽക്കുന്ന ചൈനയുടെ ​െഎ.ടി.ബി.പി സൈനികരെ അഭിവാദ്യം ചെയ്​ത്​ നമസ്​തേ പറഞ്ഞത്​. കൈകൾ വീശി ചിരിച്ചുകൊണ്ട്​ ​അവർ ചൈനീസ്​ സൈനികരുടെ കാമറക്കും പോസ്​ ചെയ്​തു. പീപ്പിൾസ്​ ലിബറേഷൻ ആർമി സൈന്യം മന്ത്രിതിരിച്ച്​ അഭിവാദ്യം ചെയ്യാനും മറന്നില്ല. വേലിക്കപ്പുറത്ത്​ നിന്ന്​ കൈകൂപ്പി നമസ്​തേ പറഞ്ഞ്​ ​കുശലാന്വേഷണം നടത്തിയ നിർമല സീതാറാമിനോട്​ ചൈനീസ്​ സൈനികർ വിശേഷങ്ങൾ പങ്കുവെച്ചു. 

ഒരു വേലിക്കപ്പുറത്തു നിന്ന്​ ത​​​​​​െൻറ സന്ദർശനത്തി​​​​​​െൻറ ചിത്ര​ം പകർത്തുന്ന ചൈനീസ്​ സൈനികരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന ചിത്രം നിർമല സീതാരാമൻ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. 

ഒരു ദിവസത്തെ സിക്കിം സന്ദർശനത്തിനെത്തിയ മന്ത്രി ഗാങ്ക്​ടോകിൽ നിന്നും 52 കിലോ മീറ്റർ അകലെയുള്ള നാഥു ലയിൽ എത്തി അതിർത്തിയിലെ ഇന്ത്യൻ സൈനികരും  െഎ.ടി.ബി.പി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഗാങ്ക്​ടോകിൽ നിന്നും റോഡ്​ മാർഗമാണ്​ മന്ത്രി നാഥു ലയിൽ എത്തിയത്​. ചൈനയുമായി അതിർത്തി പങ്കിടുന്ന ദോക്​ലാം, സിക്കിമിലെ ഇന്തോ-സിനോ അതിർത്തി എന്നീ പ്രദേശങ്ങൾ ഹെലികോപ്​ടറിലിരുന്ന്​ വിലയിരുത്താനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന്​ അത്​ നടക്കാതിരുന്നപ്പോൾ മന്ത്രി റോഡ്​ മാർഗം തന്നെ നാഥ​ു ലാ അതിർത്തിയിൽ എത്തുകയായിരുന്നു. 

സൈന്യം ഗാർഡ്​ ഒാഫ്​ ഒാണർ നൽകി മന്ത്രിയെ സ്വീകരിച്ചു. ഇൗസ്​റ്റ്​ കമാൻഡ്​ മേധാവിയായ  ലഫ്​.ജനറൽ അഭയ്​ കൃഷ്​ണ, കരസേനാ ഉപമേധാവി ലഫ്​. ജനറൽ ശരത്​ ചന്ദ്ര എന്നിവർ മന്ത്രിയെ അനുഗമിച്ചിരുന്നു. 

Tags:    
News Summary - On Border Visit, Defence Minister Nirmala Sitharaman Greets China Soldiers, Smiles for Their Camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.