മുംബൈ: പൊതുജനങ്ങളുടെ നികുതിപ്പണം െചലവിട്ട് രാഷ്ട്രീയക്കാർക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടെന്ന് ബോംെബ ഹൈകോടതി. രാഷ്ട്രീയ പാർട്ടികളുടെ ൈകയിൽ പണമുണ്ടെന്നും നേതാക്കളുടെ സുരക്ഷച്ചെലവ് പാർട്ടികൾതന്നെയാണ് വഹിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് മഞ്ചുള ചെല്ലൂർ, ജസ്റ്റിസ് ഗിരീഷ് കുൽകർണി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
നേതാക്കൾക്ക് സുരക്ഷ നൽകിയ വകയിലുള്ള കോടികളുടെ കുടിശ്ശിക ചൂണ്ടിക്കാട്ടി അശോക് ഉദൈവർ, സണ്ണി പുനമിയ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം. നിലവിൽ ജനപ്രതിനിധിയോ ഉന്നത ഉദ്യോഗസ്ഥരോ അല്ലാത്തവർക്ക് പൊലീസ് സുരക്ഷ നൽകുന്നതിനെയാണ് കോടതി വിമർശിച്ചത്. വേണ്ടപ്പെട്ടവർക്ക് മാത്രം സുരക്ഷനൽകി പക്ഷപാതം കാട്ടുന്നതായും കോടതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.