ചെന്നൈ: തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് പൊലീസിന്‍റെ പിടിയിലായത്.
ആഗസ്റ്റ് 15ന് 11 മണിയോടെയായിരുന്നു യുവാവ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി ഫോൺ ചെയ്തത്. അലിപിരിയിൽ വൈകീട്ട് മൂന്ന് മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നും നൂറോളം പേരെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഫോൺ കോളിന് പിന്നാലെ അലിപിരിയിൽ തെരച്ചിൽ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ടി.ടി.ഡി ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അദിലാബാദിൽ നിന്നും തിരുപ്പതിയിലേക്കുള്ള ട്രെയിനിൽ തീവ്രവാദികൾ ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിരുന്നു. മൗലാല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നുവെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല. വ്യാജ സ്ഫോടന സന്ദേശം അയച്ച സംഭവത്തിൽ കിരൺ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.