Posted On
date_range Updated On
date_range കശ്മീരിൽ തട്ടിക്കൊണ്ടുപോയ പൊലീസുകാരെൻറ മൃതദേഹം കണ്ടെത്തി
കുൽഗാം: ഭീകരവാദികൾ തെക്കൻ കശ്മീരിലെ കുൽഗാമിൽ നിന്ന് തട്ടിക്കൊണ്ടുപോയ പൊലീസ് കോൺസ്റ്റബിളിെൻറ മൃതദേഹം കണ്ടെത്തി. ദേഹത്ത് വെടിയുണ്ടകളേറ്റ നിലയിലായിരുന്നു. മുഹമ്മദ് സലീം എന്ന കോൺസ്റ്റബിളിെൻറ മൃതദേഹമാണ് ജില്ലയിലെ ഖയ്മോ ഗത് മേഖലയിലെ ഒഴിഞ്ഞ വയലില്‍ നിന്ന് ലഭിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഠ്വയിലെ പരിശീലനത്തിന് ശേഷം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു മുഹമ്മദ് സലീമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ മാസം കുൽഗാമിലെ പരിവാൻ ഗ്രാമത്തിൽ മറ്റൊരു പൊലീസ് കോൺസ്റ്റബിളിെൻറ മൃതദേഹം സമാന രീതിയിൽ കണ്ടെത്തിയിരുന്നു. ജാവേദ് അഹ്മദ് എന്നയാളെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്നുമായിരുന്നു ഭീകരർ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.