ജമ്മുകശ്​മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ​ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മുകശ്​മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ജോയിൻറ്​ കമീഷൻഡ്​ ഓഫീസർ ഉൾപ്പടെ രണ്ട്​ പേരെയാണ്​ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായത്​. വ്യാഴാഴ്​ച വൈകീട്ട്​ പൂഞ്ചിലായിരുന്നു ഏറ്റുമുട്ടൽ നടന്ന്​. തുടർന്ന്​ 48 മണിക്കൂറിന്​ ശേഷമാണ്​ ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്​.

ഇതോടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലിൽ ഇത്രയും സൈനികർ മരിക്കുന്നത്​ ഇതാദ്യമായാണ്​. സുബേദാർ അജയ്​ സിങ്​ നായിക്​ ഹരീന്ദ്രർ സിങ്​ എന്നിവർ ഭീകരരുമായുള്ള കൊല്ലപ്പെട്ടിരുന്നു.

നേരത്തെ യോഗഭാർ സിങ്​, വിക്രം സിങ്​ നേഗി എന്നിവരും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. ഇതേ മേഖലയിൽ ദിവസങ്ങൾക്ക്​ മുമ്പ്​ നടന്ന ഏറ്റുമുട്ടലിൽ അഞ്ച്​ സൈനികർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത്​ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നാണ്​ സൈന്യം തെരച്ചിലാരംഭിച്ചത്​.

Tags:    
News Summary - Bodies Of Soldiers Recovered After 48-Hour Op In J&K, Casualties Now 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.