ബുദ്ധഗയ സ്​ഫോടനക്കേസ്​: അഞ്ചു പേർക്ക്​ ജീവപര്യന്തം

പട്​​ന: 2013ലെ ബുദ്ധഗയ സ്​േ​ഫാടനക്കേസിൽ അഞ്ച്​ പ്രതികളെ പ്രത്യേക എൻ.​െഎ.എ കോടതി  ജീവപര്യന്തം തടവിന്​ ശിക്ഷിച്ചു. ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളായ ഇംതിയാസ്​ അൻസാരി, ഹൈദർ അലി, മുജീബുല്ല, ഉമർ സിദ്ദീഖി, അസ്​ഹറുദ്ദീൻ ഖുറൈശി  എന്നിവരെയാണ്​ ജഡ്​ജി  മനോജ്​ കുമാർ സിൻഹ ശിക്ഷിച്ചത്​. 50,000രൂപ വീതം പിഴയും വിധിച്ചു.  

ലോക പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബുദ്ധഗയയിൽ 2013  ജൂലൈ ഏഴിനാണ്​ സ്​ഫോടന പരമ്പര ഉണ്ടായത്​. ബുദ്ധ സന്യാസിമാരടക്കം നിരവധി പേർക്ക്​  പരിക്കേറ്റിരുന്നു. 
കേസിലെ മറ്റൊരു പ്രതി തൗഫീഖ്​ അഹ്​മദിക്ക്​ സംഭവം നടക്കു​േമ്പാൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിലാണ്​ വിചാരണ നടത്തിയത്​. കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ മൂന്നു വർഷം റിമാൻഡ്​ ഹോമിലേക്കയച്ചു. 

ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴക്കും പുറമെ ഹൈദർ അലിക്ക്​ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിമപ്രകാരം 10,000 രൂപ കൂടി പിഴ വിധിച്ചിട്ടുണ്ട്​. ശിക്ഷ​െക്കതിരെ ഉയർന്ന കോടതിയെ സമീപിക്കുമെന്ന്​  പ്രതികളു​െട അഭിഭാഷകൻ സൂര്യ പ്രകാശ്​ സിങ്​ പറഞ്ഞു. 

Tags:    
News Summary - Bodh Gaya bomb blasts: All five convicts sentenced to life in prison -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.