ഗംഗയിൽ ബോട്ട്​ വൈദ്യുതലൈനിൽ തട്ടി; നിരവധി പേരെ കാണാനില്ല, മൂന്നു ഡസനോളം പേർക്ക്​ പരിക്ക്​

പട്​ന: ബിഹാറിലെ വൈശാലിയിൽ ഗംഗാനദിയിൽ 150 ഓളം പേരുമായി പോയ ബോട്ട്​ ഹൈ ടെൻഷൻ വൈദ്യുത ​ലൈനിൽ തട്ടിയതിനെ തുടർന്ന്​ നിരവധി പേർക്ക്​ പരിക്ക്​. 20ഓളം പേരെ കാണാതായതായാണ്​ വിവരം.

പട്​നയിലെ ഗ്രാമീണ മേഖലയായ ഫതു​ഹയിലെ കച്ചി ദർഗ ഘട്ടിൽനിന്ന്​​​ വൈശാലിയിലെ രഘോപൂരി​േലക്ക്​ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ബോട്ട്​ പുറപ്പെടുകയായിരുന്നു​. യാത്ര തുടങ്ങി അരമണിക്കൂറിനകം ആയിരുന്നു അപകടം. ദിവസവേതനക്കാരാണ്​ ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. ​രാവിലെ മൊ​കാമയിലും പട്​നയിലുമെത്തി തൊഴിലെടുത്തശേഷം വൈകിട്ട്​ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു​ ഇവർ.

നദിയുടെ മധ്യത്തിലെത്തിയപ്പോൾ ബോട്ട്​ ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ൽ അധികം പേർക്ക്​ പൊള്ളലേറ്റു. നിരവധിപേർ നദിയിൽ വീഴുകയും ചെയ്​തു. എത്രപേരെയാണ്​ നദിയിൽ കാണാതായതെന്ന വിവരം വ്യക്തമല്ല.

ദിവസങ്ങളായി കരകവിഞ്ഞ്​ ഒഴുകുകയാണ്​ ഗംഗ നദി. പട്​നയിലെ ഗ്രാമീണമേഖലയിലെ 2.74ലക്ഷം പേരെ​ ഇത്​ ബാധിച്ചിരുന്നു.

'ജോലിക്ക്​ ​ശേഷം വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു ഞാൻ. പട്​നയിൽനിന്ന്​ എട്ടുമണിയോടെ ബോട്ട്​ തീരംവിട്ടു. യാത്ര തുടങ്ങി അരമണിക്കൂറിന്​ ശേഷമാണ്​ ബോട്ട്​ വൈദ്യുത ലൈനിൽ തട്ടിയത്​. നദിയിലെ ജലനിരപ്പ്​ ഉയർന്നതാണ്​ അപകടത്തിന്​ കാരണം' -ബോട്ടിലുണ്ടായിരുന്ന രുദൽ ദാസ്​ പറയുന്നു.

അപകടം നടന്നതോടെ വൈശാലിയിൽനിന്നും പട്​നയിൽനിന്നും അധികൃതർ സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Boat comes in contact with high tension wire in Ganga river, at least 3 dozen injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.