പൂണെ: നടുറോഡിൽ ബി.എം.ഡബ്ല്യു കാർ നിർത്തി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ക്ഷമാപണ വിഡിയോയുമായി യുവാവ്. ഗൗരവ് അഹുജ എന്ന യുവാവാണ് പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് ക്ഷമാപണ വിഡിയോ പുറത്തുവിട്ടത്.
കഴിഞ്ഞദിവസത്തെ പ്രവൃത്തിയിൽ തനിക്ക് ലജ്ജ തോന്നുന്നു. പൂണെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് ഗൗരവ് അഹുജയുടെ വാക്കുകൾ. പൊലീസ് വകുപ്പിനോടും ഏക്നാഥ് ഷിൻഡെ സാഹിബിനോടും ക്ഷമ ചോദിക്കുന്നു. ഇനി ഒരിക്കലും ഇത് സംഭവിക്കില്ലെന്നും ഗൗരവ് അഹുജ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.
കഴിഞ്ഞദിവസമാണ് ഗൗരവ് കാർ നിർത്തി നടുറോഡിൽ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്. മൂത്രമൊഴിച്ച ശേഷം തന്റെ ബിഎംഡബ്ല്യയുമായി ഗൗരവ് സ്ഥലം വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് ഗൗരവ് സ്വമേധയോ പൊലീസില്‍ കീഴടങ്ങിയത്.
പൊലീസിന്റെ കസ്റ്റഡിയിലുള്ള ഗൗരവിനെയും കൂടെ കാറിലുണ്ടായിരുന്ന ഭാഗ്യേഷിനെയും ഞായറാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും ഇരുവരെയും കോടതിയില്‍ ഹാജരാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.