മുംബൈ നഗരസഭ ​ഭരണം പിടിക്കാൻ ശിവസേന കോൺഗ്രസിനെ സമീപിച്ചു

മുംബൈ: മുനിസിപ്പൽ കോർപറേഷൻ ഭരണം പിടിക്കാൻ ശിവസേന കോൺഗ്രസ്​ സഹായം തേടിയതായി റിപ്പോർട്ട്​. ഇതിനായി കോൺഗ്രസിനെ സമീപിച്ച ശിവസേന പ്രസിഡൻറ് ​ഉദ്ദവ്​ താക്കറെയുടെ ദൂതൻമാർ ഡെപ്യൂട്ടി മേയർ സ്​ഥാനം വാഗ്​ദാനം ചെയ്​തതായ വാർത്ത പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ സ്​ഥിരീകരിച്ചു​. 

ശിവസേനയെ കോൺഗ്രസ്​ പുറത്തുനിന്ന്​ പിന്തുണക്കണമെന്ന ആവശ്യമാണ്​ചർച്ചയിൽ മുന്നോട്ട് ​വെച്ചിരിക്കുന്നത്​. സേന ഇത്തരമൊരു നിർദേശം മുന്നോട്ട്​വെച്ചിട്ടുണ്ട്​. പാർട്ടി നേതാക്കൾക്കിടയിൽ വിഷയം ചർച്ച ​ചെയ്​തതായും ഇക്കാര്യം​​ ഹൈക്കമാൻറിനെ അറിയിക്കുമെന്നും മഹാരാഷ്ട്ര ​കോൺഗ്രസ് ​നേതാവ്​ അശോക്​ ചവാൻ പറഞ്ഞു.

 മുംബൈ നഗരസഭ ഭരിക്കാൻ ബി.ജെ.പിയും ശിവസേനയും ഒരുമിച്ച്​ നിൽക്കാതെ വേറെ വഴിയില്ലെന്ന് ​കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ്​  നിതിൻ ഗഡ്​കരി പറഞ്ഞിരുന്നു. മുംബൈ നഗരസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 227 സീറ്റിൽ 84ൽ വിജയിച്ച്​ ശിവസേന ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാൻ ഇത്​മതിയാവില്ല. ബി.ജെ.പി 82 സീറ്റുകളിലും കോൺഗ്രസ്​ 31സീറ്റുകളിലും സ്വതന്ത്രർ 14 സീറ്റുകളിലുമാണ്​ വിജയിച്ചത്​.

Tags:    
News Summary - BMC elections 2017: To checkmate BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.