Posted On
date_range Updated On
date_range സമാനതകളില്ലാത്ത അഭിനയ പ്രതിഭ; ദിലീപ് കുമാറിന്റെ വിയോഗത്തില്‍ മോദി
ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടും -മോദി ട്വീറ്റ് ചെയ്തു.
അഭിനയ മികവിലൂടെ തലമുറകളായുള്ള പ്രേക്ഷകരെ അദ്ദേഹം ആരാധകരാക്കി മാറ്റി. സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗം. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനമറിയിക്കുന്നതായും മോദി പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് ബോളിവുഡ് ഇതിഹാസ താരമായ ദിലീപ് കുമാര്‍ (98) വിടപറഞ്ഞത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.