Posted On
date_range Updated On
date_range ലഖ്നോ കോടതിയിൽ സ്ഫോടനം; അഭിഭാഷകർക്ക് പരിക്ക്
ലഖ്നോ: ഉത്തർ പ്രദേശ് നിയമസഭക്ക് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ലഖ്നോ കോടതിയിൽ സ്ഫോടനം. ബോംബേറിൽ മൂന്നു പേർക് ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
കോടതിയിൽ ഹാജരായ അഭിഭാഷകൻ സഞ്ജീവ് ലോധിയെ ലക്ഷ്യമിട്ട് ബോംബ് എറിയുകയായിരുന്നെന്ന് ലഖ്നോ ബാർ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പറഞ്ഞു. മറ്റൊരു അഭിഭാഷകനായ ജീതു യാദവ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സഞ്ജീവ് ലോധി ആരോപിക്കുന്നു.
വസീർഗഞ്ച് പൊലീസ് സ്ഥലത്തെത്തി. കോടതി പരിസരത്തു നിന്നും മൂന്ന് ബോംബുകൾ കണ്ടെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.