Posted On
date_range Updated On
date_range പ്രവാചകനിന്ദ; മഹാരാഷ്ട്രയിൽ യുവാവ് അറസ്റ്റിൽ
മുംബൈ: സമൂഹമാധ്യമത്തിലൂടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ മഹാരാഷ്ട്രയിലെ താണെ ജില്ലയിൽ യുവാവ് അറസ്റ്റിൽ. ബിവാൻഡി സംഘംപാഡയിലെ മൊത്ത വ്യാപാരകേന്ദ്രത്തിലെ ചുമട്ടുതൊഴിലാളിയായ നികേഷ് രാജു പാഷ്തെയാണ് (28) അറസ്റ്റിലായത്. വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട പരാമർശം സംബന്ധിച്ച് പ്ലമ്പിങ് തൊഴിലാളി നൽകിയ പരാതിയിലാണ് നിസാംപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ പോസ്റ്റ് ഇരു സമുദായങ്ങൾക്കിടയിൽ സംഘർഷ സാധ്യതയുണ്ടാക്കിയെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.