മണിപ്പൂരിലേത് ബി.ജെ.പിയുടെ മണി പവർ - ജെ.ഡി.യു നേതാവ്

ബിഹാർ: മണിപ്പൂരിലുണ്ടായത് ബി.ജെ.പിയുടെ മണി പവറാണെന്ന് ജെ.ഡി.യു നേതാവ് രാജീവ് രഞ്ജൻ ലാലൻ സിങ്. ജെ.ഡി.യു എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്ന സംഭവത്തെ കുറിച്ചാണ് രാജീവ് പറഞ്ഞത്. പ്രധാനമന്ത്രിയെ സംബന്ധിച്ച്, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു വരികയെന്നത് അഴിമതിയാണ്. അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അവർ ചെയ്യട്ടേ. പക്ഷേ, 2023ൽ ജെ.ഡി.യു ദേശീയ പാർട്ടിയാകുമെന്നും രാജീവ് പറഞ്ഞു.

ഏഴ് ജെ.ഡി.യു എം.എൽ.എമാരിൽ അഞ്ചുപേരാണ് ഭരണ കക്ഷിയായ ബി.ജെ.പിയിൽ ചേർന്നത്. ജെ.ഡി.യു നേതാവായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.​ജെ.പി സഖ്യം വിട്ട് ആഴ്ചകൾക്കുള്ളിലാണ് മണിപ്പൂരിൽ തിരിച്ചടി നേരിടേണ്ടി വന്നത്.

പുതുതായി വനന ജെ.ഡി.യു എം.എൽ.എമാരെ ബി.ജെ.പിയിൽ ചേർക്കാർ സ്പീക്കർ അനുമതി നൽകിയെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആകെ എം.എൽ.എമാരിൽ മൂന്നിൽ രണ്ടും പാർട്ടിമാറിയതിനാൽ അയോഗ്യരാക്കപ്പെടില്ല.

കെ.എച്ച് ജോയ് കിഷൻ, എൻ സനത്, എം.ഡി അചബുദ്ദീൻ, മുൻ ഡി.ജി.പി എൽ.എം ഖൗട്ട്, തങ്ക്ജംഅരുൺ കുമാർഎന്നിവരാണ് പാർട്ടിമാറിയത്. 

Tags:    
News Summary - BJP's Money Power in Manipur - JDU leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.