കൊൽക്കത്ത: വോട്ടെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിൽ വ്യാപക അക്രമം. ഞായറാഴ്ച രാവിലെ ബി.ജെ.പി പ്രവർത ്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ജാർഗ്രാം ജില്ലയിലാണ് സംഭവം. ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും കൊല് ലപ്പെട്ടു. പ്രവർത്തകൻെറ മരണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.
കൊൽക്കത്തയിൽ നിന്ന് 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാമിൽ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോവുന്നത്.
അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കി. എന്നാൽ, പ്രവർത്തകൻെറ വീട്ടിൽ അതിക്രമിച്ച് കയറി തൃണമൂൽ കോൺഗ്രസ് സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവാർഗിയ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകൻെറ മരണത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.