മുംബൈ: ഈ മാസമാദ്യം ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയതിന് അറസ്റ്റിലായയാൾ ബി.ജെ.പിയുടെ പ്രാദേശിക നേതാവായി. തൊട്ടുപിന്നാലെ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.
പുതിയ പൗരത്വ നിയമത്തിൽ ( സി.എ.എ ) ബി.ജെ.പി പ്രവർത്തകർക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോയെന്നും ഇത് സംഘ് ജിഹാദാണോയെന്നും കോൺഗ്രസ് വക്താവ് സചിൻ സാവന്ത് ട്വീറ്റ് ചെയ്തു.
ഈ മാസമാദ്യം പൊലീസ് അറസറ്റ് ചെയ്ത റുബെൽ ഷെയ്ഖാണ് ബി.ജെ.പി നേതാവായി പരിണമിച്ചത്. ബി.ജെ.പി എം.പി ഗോപാല ഷെട്ടിയോടൊപ്പമുള്ള റുബെലിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. വടക്കൻ മുംബൈയിലെ ന്യൂനപക്ഷ സെൽ തലവനായാണ് റുബെലിനെ ബി.ജെ.പി നിയമിച്ചിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ അറിയാതെ സംഭവിച്ചതാണെന്ന വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. പുതിയ പൗരത്വ നിയമപ്രകാരം ബംഗ്ലദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും വന്ന മുസ്ലിംകൾക്ക് പൗരത്വം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.