കർണ്ണാടകയിൽ ബി.ജെ.പി 60- 70 സീറ്റുകൾ പോലും നേടില്ല- മല്ലികാർജുൻ ഖാർഗെ

കാലാബുർഗി: കർണ്ണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60-70 സീറ്റുകൾ പോലും നേടാനാവില്ലെന്നും 150 സീറ്റുകളിൽ വിജയിക്കുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരിയപ്പ സംസ്ഥാനത്ത് ബി.ജെ.പി 150 സീറ്റുകൾ നേടി വിജയിക്കുമെന്ന് നടത്തിയ പ്രസ്​താവനക്കാണ്​  ഖാർഖെയുടെ മറുപടി നൽകിയത്​. തന്‍റെ മണ്ഡലമായ ഷിമോഗയിൽ വോട്ടു രേഘപ്പെടുത്തിയ ശേഷമായിരുന്നു ബി.ജെ.പിക്ക്​ വൻ വിജയമുണ്ടാകുമെന്ന്​ യെദ്യൂരിയപ്പ അവകാശപ്പെട്ടത്​. 

സംസ്ഥാനത്തെ 30 ജില്ലകളിലായി 224 മണ്ഡലങ്ങളിൽ 4.96 കോടി വോട്ടർമാരാണ്​ ഇന്ന്​ പോളിങ്​ ബൂത്തിലെത്തുന്നത്​. ഇതിൽ 15 ലക്ഷം കന്നി വോട്ടർമാർ ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2654 സ്ഥാനാർഥികളാണ് കർണ്ണാടകയിൽ ജനവിധി തേടുന്നത്. 

​നേരത്തെ ജയനഗറിലും രാജ രാജേശ്വരി നഗറിലും തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. ജയനഗറിൽ ബി.ജെ.പി സ്ഥാനാർഥി ബി.എൻ വിജയകുമാറിന്‍റെ മരണത്തെതുടർന്നും രാജ രാജേശ്വരി നഗറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നുമാണ് തെരഞ്ഞെടുപ്പ് മാറ്റി ​െവച്ചത്.  

Tags:    
News Summary - .BJP will not win more than 60-70 seats, forget 150: Congress leader Mallikarjun Kharge-India news................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.