ബി.ജെ.പി വെബ്​സൈറ്റ്​ ‘പണിമുടക്കിൽ’ തന്നെ, സഹായിക്കാമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: ചൊവ്വാഴ്​ച പ്രവർത്തനരഹിതമായ ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്​സൈറ്റ്​ രണ്ടാം ദിനവും പ്രവർത്തന സജ്ജമായ ില്ല. ചൊവ്വാഴ്​ച​ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ടതായി ബി.ജെ.പി ആരോപിച്ചിരുന്നു​​. തകരാറ്​ പരിഹരിക്കുകയാണ െന്നും ‘ഉടൻ തിരിച്ചു വരും’ എന്നുമുള്ള കുറിപ്പാണ്​ വെബ്​സൈറ്റ്​ സന്ദർശിക്കുന്നവർക്ക്​ രണ്ട്​ ദിവസമായി കാണാനാവുന്നത്​.

അതേസമയം, വെബ്​സൈറ്റ്​ പ്രവർത്തന സജ്ജമാക്കാൻ ബി.ജെ.പിക്ക്​ കോൺഗ്രസ് ​സഹായം വാഗ്​ദാനം ചെയ്​തു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ കോൺഗ്രസ്​ സഹായ വാഗ്​ദാനം നടത്തിയത്​. ‘‘ ഏറെ സമയമായി നിങ്ങൾ പ്രവർത്തനരഹിതമായിരിക്കുകയാണെന്ന്​ മനസ്സിലാക്കുന്നു. നിങ്ങൾക്ക് തിരിച്ചു വരാൻ​ സഹായം ആവശ്യമെങ്കിൽ, നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക്​ സന്തോഷമേയുള്ളൂ.’’ എന്നായിരുന്നു കോൺഗ്രസി​​​​​െൻറ ട്വീറ്റ്​.

കോൺഗ്രസി​​​​​െൻറ സഹായ വാഗ്​ദാനത്തെ പരിഹസിച്ച്​ ആംആദ്​മി പാർട്ടി രംഗത്തെത്തി. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ ആംആദ്​മി കോൺഗ്രസി​നെ വിമർശിച്ചത്​. ‘‘നിങ്ങൾ ഡൽഹിയിൽ ചെയ്​തതുപോലെ.! ഇൗ തെരഞ്ഞെടുപ്പിൽ എവിടെയൊക്കെ ബി.ജെ.പി താഴേക്ക്​ പോയാലും, തിരിച്ച്​ കൊണ്ടു വരാൻ കോൺഗ്രസ്​ സഹായിക്കും’’ എന്നായിരുന്നു ആം ആദ്​മി പാർട്ടിയുടെ ട്വീറ്റ്​.

Tags:    
News Summary - bjp website down for second day; congress offers help -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.