ന്യൂഡൽഹി: ചൊവ്വാഴ്ച രാവിലെ ബി.ജെ.പി വെബ്സൈറ്റ് തുറന്നവർ നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരിഹാസചിത്രം കണ്ട ് അമ്പരന്നു. ജർമൻ ചാൻസലർ അംഗല മെർകൽ പ്രധാനമന്ത്രി മോദിയെ മറികടന്നുപോകുേമ്പാൾ അവർ കൈ തരുമെന്ന് കരുതി മോദ ി കൈനീട്ടുന്ന ചിത്രമായിരുന്നു ബി.ജെ.പി വെബ്ൈസറ്റിൽ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ് തത് പാർട്ടിയുെട രാഷ്ട്രീയ എതിരാളികൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കിയതിനിടെ ബി.ജെ.പി അത് അടച്ചുപൂട്ടി.
‘ ‘സേഹാദരീ സഹോദരന്മാരേ, ഞാൻ നിങ്ങളെയെല്ലാം വിഡ്ഢികളാക്കി. കൂടുതലാളുകൾ ഇനിയും വരണം. അഭിനന്ദനങ്ങൾ’’ എന്ന് മോദിയെക്കുറിച്ചുള്ള പരിഹാസചിത്രത്തിന് തൊട്ടുമുകളിലായി തലവാചകമായി ഹാക്കർമാർ എഴുതിച്ചേർക്കുകയും ചെയ്തു. അതേസമയം, കിട്ടിയ അവസരം കോൺഗ്രസിെൻറ െഎ.ടി വിഭാഗം ഉപയോഗപ്പെടുത്തുകയും ചെയ്തു. ‘‘നിങ്ങളിപ്പോൾ ബി.ജെ.പി വെബ്സൈറ്റ് േനാക്കിയില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടമായിരിക്കും’’ എന്ന് കോൺഗ്രസിെൻറ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
ഹാക്ക് ചെയ്ത വിവരം ബി.ജെ.പി ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൊന്നും അറിയിച്ചില്ല. ഛത്തിസ്ഗഢ് ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താനി പതാക പോസ്റ്റ് ചെയ്ത് ഒരു മാസത്തിനകമാണ് ബി.ജെ.പിയുടെ ദേശീയ വെബ്സൈറ്റും ഹാക്ക് ചെയ്യുന്നത്. ഡിജിറ്റൽ സാേങ്കതികവിദ്യയിൽ മികച്ചുനിൽക്കുന്ന ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ചൊവ്വാഴ്ച വൈകുംവരെയും പൂർവ സ്ഥിതിയിലാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ചൊവ്വാഴ്ച വൈകുന്നേരവും വെബ്സൈറ്റ് തുറക്കുേമ്പാൾ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്, ഉടൻ തിരിച്ചുവരും എന്ന സന്ദേശമാണ് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.