ബി.ജെ.പി പുറത്തിറക്കിയ അനിമേറ്റഡ് വിഡിയോയിലെ ദൃശ്യം

മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചരണവുമായി ബി.ജെ.പി; വിഡിയോ പുറത്തിറക്കി

ഹൈദരാബാദ്: മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. മുസ്‍ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന പറയുന്ന വിഡിയോ ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന അനിമേഷൻ വിഡിയോയാണ് പുറത്തിറക്കിയത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട വിഡിയോ ഇപ്പോൾ അപ്രത്യക്ഷമാണ്. പ്രതിഷേധത്തെ തുടർന്ന് ബി.ജെ.പി തന്നെ വിഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ റിപ്പോർട്ടിങ്ങിനെ തുടർന്ന് ഇൻസ്റ്റഗ്രാം ഇത് ഒഴിവാക്കിയതാണോയെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രിയുടെ അനിമേറ്റഡ് ദൃശ്യങ്ങളും ശബ്ദവും ഉപയോഗിച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തന്നെയാണ് അനിമേറ്റഡ് വിഡിയോയിലുള്ള മോദിയും ആവർത്തിക്കുന്നത്. മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിശേഷിപ്പിക്കുന്ന മോദി കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്വത്തുക്കൾ മുസ്‍ലിംകൾക്ക് നൽകു​മെന്ന നുണപ്രചാരണവും വിഡിയോയിൽ ആവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 30ാം തീയതിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‍ലിം ലീഗിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് വിഡിയോയിൽ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പിയുടെ വിദ്വേഷ പ്രചരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


Tags:    
News Summary - BJP video calling Muslims ‘invaders’, seeking vote for Modi taken down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.