ജവാൻമാരുടെ ത്യാഗത്തെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുന്നു -മെഹ്​ബൂബ

ന്യൂഡൽഹി: ജവാൻമാരുടെ ത്യാഗത്തെ ഹൈജാക്ക്​ ചെയ്​ത്​ വോട്ടിനായി ഉപയോഗിക്കുകയാണ്​ ബി.ജെ.പി ചെയ്യുന്നതെന്ന ആരേ ാപണവുമായി ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി.

കശ്​മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ്​ ബി.ജെ.പി കാണുന്നത്​. കശ്​മീരികളെയും സൈനികരേയും ബി.ജെ.പി പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പുകൾ വിജയിക്കുക മാത്രമാണ്​ അവരുടെ പരിഗണനാ വിഷയമെന്നും മുഫ്​തി ട്വിറ്ററിലൂടെ ആരോപിച്ചു. അതിർത്തി സംരക്ഷിക്കുകയാണ്​ സൈനികരുടെ പ്രാഥമിക കർത്തവ്യമെന്നും അവർ ഓർമിപ്പിച്ചു.

കശ്​മീരിൽ വിനോദ സഞ്ചാരികൾക്ക്​ വീണ്ടും അനുമതി നൽകിയതിന്​ പിന്നാലെയാണ്​ വീണ്ടും രൂക്ഷ വിമർശനവുമായി മുഫ്​തി രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - BJP uses jawans as pawns, hijacks their sacrifices to get votes: Mehbooba Mufti-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.