ന്യൂഡൽഹി: പാർട്ടി അംഗങ്ങൾക്ക് കോടികൾ വാഗ്ദാനം നൽകി ചാക്കിലാക്കി എ.എ.പിയെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാജ്യസഭ എം.പി സഞ്ജയ് സിങ്. ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് എ.എ.പി സ്ഥാനാർഥികൾക്ക് 15 കോടി വീതം വാഗ്ദാനം നൽകി വശത്താക്കാനുള്ള ശ്രമം നടന്നതായും സഞ്ജയ് സിങ് അവകാശപ്പെട്ടു. സ്ഥാനാർഥികളുടെ പേരുകൾ വെളിപ്പെടുത്താതെയായിരുന്നു സഞ്ജയ് സിങ്ങിന്റെ ആരോപണം.
''എ.എ.പി വിട്ടുവന്നാൽ 15 കോടി വീതം നൽകാമെന്ന് പറഞ്ഞ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്ന് ഏഴ് എം.എൽ.എക്കാർക്ക് ഫോൺ സന്ദേശം ലഭിച്ചു.''-എന്നാണ് സഞ്ജയ് സിങ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. അത്തരം സന്ദേശങ്ങൾ റെക്കോഡ് ചെയ്തുവെക്കാൻ എം.എൽ.എമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ചയായിരുന്നു ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. 60 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ തിരിച്ചുവരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. എന്നാൽ എക്സിറ്റ് പോളിൽ വിശ്വസിക്കുന്നില്ലെന്നും കെജ്രിവാൾ വീണ്ടും ഡൽഹി മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു എ.എ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.