ലോക്സഭ തെരഞ്ഞെടുപ്പ്: നൂറ് സ്ഥാനാർഥികളെ ബി.ജെ.പി അടുത്തയാഴ്ച പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളുടെ പേരുകൾ ബി.ജെ.പി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പേരുകൾ പട്ടികയിലുണ്ടാകും.

അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 543 ലോക്‌സഭാ സീറ്റുകളിൽ 370 സീറ്റ് നേടുകയെന്നാണ് പാർട്ടിയുടെ ലക്ഷ്യം.

എൻ.ഡി.എ മുന്നണി 400 സീറ്റാണ് ലക്ഷ്യമിടുന്നത്. മാർച്ച് 13ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു തവണയും വാരാണസിയിൽനിന്നാണ് നരേന്ദ്ര മോദി ജയിച്ചുകയറിയത്. 2014ൽ ഭൂരിപക്ഷം 3.37 ലക്ഷമായിരുന്നെങ്കിൽ, 2019ൽ 4.8 ലക്ഷത്തിലേക്ക് വർധിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്നാണ് അമിത് ഷാ ലോക്സഭയിലെത്തിയത്.

Tags:    
News Summary - BJP To Release List Of 100 Candidates For Lok Sabha Polls Next Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.