ന്യൂഡൽഹി: മണിപ്പൂരിലും ഗോവയിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം നേടിയിട്ടും ബി.ജെ.പി അധികാരമുറപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ചിദംബരം. ഗോവ– മണിപ്പൂർ തെരഞ്ഞെടുപ്പ്ബി.ജെ.പി തട്ടിയെടുക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പാർട്ടിക്ക് സംസ്ഥാനങ്ങളിൽ സർക്കാറുണ്ടാക്കാൻ അധികാരമില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
കേന്ദ്രപ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച്മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയാകാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിെൻറ കുത്തക സംസ്ഥാനമായ മണിപ്പൂരിലും അധികാരം പിടിക്കുന്നതിന് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പിയുടെ വിജയം നരേന്ദ്രമോദി ജനങ്ങൾക്കിടയിൽ ആധിപത്യം നേടിയ രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതാണെന്ന് ചിദംബരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.