ആഗ്ര: സ്ഥലങ്ങളുടെ പേരുമാറ്റ യത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന ബി.ജെ.പിക്കെതിരെ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് രംഗത്ത്. ബി.ജെ.പി ദേശീയ അധ്യക്ഷെൻറ പേരിലെ ‘ഷാ’ പേർഷ്യനാണെന്നും ഗുജറാത്തിയല്ലെന്നും അലീഗഢ് മുസ്ലിം സർവകലാശാല പ്രഫസർ കൂടിയായ ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടി. ‘‘ഗുജറാത്ത് എന്ന പേരുതന്നെ പേർഷ്യനാണ്. നേരത്തേ അത് ഗുർജ്രാത്ര എന്നാണ് അറിയപ്പെട്ടിരുന്നത്. അവർ അതും മാറ്റെട്ട’’ -അദ്ദേഹം പറഞ്ഞു.
‘‘ആർ.എസ്.എസിെൻറ ഹിന്ദുത്വ നയത്തിന് അനുസൃതമായാണ് ബി.ജെ.പി സർക്കാറുകളുടെ പേരുമാറ്റ യത്നം. ഇസ്ലാമികമല്ലാത്ത എല്ലാപേരുകളും തുടച്ചുനീക്കിയ പാകിസ്താൻ മാതൃകയിൽ, ബി.ജെ.പിയും വലതുപക്ഷ അനുയായികളും ഹൈന്ദവമല്ലാത്ത എല്ലാം മാറ്റാനുള്ള നീക്കത്തിലാണ്’’ -ഇർഫാൻ ഹബീബ് പറഞ്ഞു.
അലഹാബാദിനും ഫൈസാബാദിനും പുറമേ ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെയും മറ്റൊരു സ്ഥലമായ മുസഫർ നഗറിെൻറയും പേര് മാറ്റാൻ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ ഭാഗമായി ബി.ജെ.പി എം.എൽ.എ ജഗൻ പ്രസാദ് ഗാർഗ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.