തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടികൾ വരും -ബി.ജെ.പി

ന്യൂഡൽഹി: ഘടകകക്ഷികൾ എൻ.ഡി.എ വിടുന്നതിനിടെ 'പ്ലാൻ ബി'യുമായി ബി.ജെ.പി. ചില പാർട്ടികൾ വിട്ടു പോയിട്ടുണ്ട് എന്നത് വ ാസ്തവമാണെന്നും എന്നാൽ മറ്റു ചില പാർട്ടികൾ എൻ.ഡി.എയിലെത്തുമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു.

സഖ്യകക്ഷി രാഷ്ട്രീയത്തിൽ നീക്കുപോക്കും ഒത്തുതീപ്പും വേണ്ടിവരും. ആര്‍.എല്‍.എസ്.പി പോലുള്ള കക്ഷികള്‍ ബിഹാറില്‍ എൻ.ഡി.എ വിട്ടുപോയി എന്നത് വാസ്തവമാണ്. എന്നാൽ പുതിയ ചില സഖ്യകക്ഷികൾ കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും എൻ.ഡി.എക്കൊപ്പം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് കൊഴിഞ്ഞുപോക്കുകൾ പതിവാണ്. അത് പുതിയ കാര്യമല്ലെന്നും റാം മാധവ് പറഞ്ഞു. ചന്ദ്രബാബു നായ്ഡുവിന്‍റെ ടി.ഡി.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും ബിഹാറില്‍ ആർ.എൽ.എസ്.പിയും എൻ.ഡി.എ വിട്ടിരുന്നു.

Tags:    
News Summary - BJP says it is getting new ones ahead of 2019 polls-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.